Kerala

കര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റ ; കേരള ഫീഡ്‌സിന്റെ ‘സ്‌നേഹസ്പര്‍ശം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കൊച്ചി: പ്രളയബാധിത ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്‌സ് മുന്നോട്ടു വച്ച ‘സ്‌നേഹസ്പര്‍ശം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശ്രീ.കെ മുഹമ്മദ് വൈ സഫറുള്ള നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് തെരഞ്ഞെടുത്ത നൂറ് കര്‍ഷകര്‍ക്ക് നൂറ് ചാക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കും.

പ്രളയബാധിത കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ കാലിത്തീറ്റ സൗജന്യമായി ലഭ്യമാക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള ഫീഡ്‌സ് എംഡി ഡോ. ബി ശ്രീകുമാര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ മാത്രം 8000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സംഘം കണ്ടെത്തിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രളയ ദുരതാശ്വാസത്തിന്റെ പ്രഥമ പരിഗണന രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ദുരിതബാധിതര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തി നല്‍കുകയെന്നത് പുനരധിവാസത്തിന്റെ ഭാഗമാണ്. ഇതില്‍ കേരള ഫീഡ്‌സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ക്ഷീരകര്‍ഷകര്‍ക്കുള്ള സാങ്കേതിക സഹായത്തിലും പുതിയ രൂപരേഖ നല്‍കുന്നതിലും കേരള ഫീഡ്‌സിന് വിലയേറിയ സഹായങ്ങള്‍ നല്‍കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ ജോസ് ജേക്കബ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി പി ജോര്‍ജ്, കേരള ഫീഡ്‌സ് ഡെപ്യൂട്ടി മാനേജര്‍ ശ്രീ.പി.പി ഫ്രാന്‍സിസ്, കേരള ഫീഡ്‌സിലെ മൃഗഡോക്ടര്‍ അനുരാജ് കെ എസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top