ഉറുമിക്ക് ശേഷം സന്തോഷ് ശിവന് വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആരംഭിച്ചു. ട്വിറ്ററിലൂടെ സന്തോഷ് ശിവന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാളിദാസ് ജയറാമും മഞ്ജുവാര്യറും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഹോളിവുഡ്-ബോളിവുഡ് സിനിമാ മേഖലകളിലെ പ്രമുഖ സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നു.
സന്തോഷ് ശിവന് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
It was a great day of shoot – Manju Warrier, Kalidas Jairam , Basil and Shaylee😃 pic.twitter.com/kvh0R4w0YZ
— SantoshSivanASC. ISC (@santoshsivan) October 28, 2018