ന്യുഡല്‍ഹി: ഉത്സവകാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ്. ജസ്റ്റീസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ചു തീര്‍ക്കാമെന്നും രാവിലെ നാലിനും അഞ്ചിനും ഇടയ്ക്കും രാത്രി ഒമ്പതിനും പത്തിനും ഇടയ്ക്കും പടക്കം പൊട്ടിക്കാനും കോടതി അനുമതി നല്കി.
തമിഴ്നാട്, പുതുച്ചേരി തുടങ്ങി മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഇളവ് ബാധകം. അതേസമയം, ഡല്‍ഹി-എന്‍സിആര്‍ റീജിയണില്‍ കടുത്ത നിയന്ത്രണം തുടരും.