മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്ത് നിന്ന് അനുപം ഖേര്‍ രാജിവെച്ചു. അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം വിശദീകരണം നല്കി.
It has been an honour, a privilege & a great learning experience to be the Chairman of the prestigious @FTIIOfficial. But because of my international assignments I won’t have much time to devote at the institute. Hence decided to send my resignation. Thank you. 🙏 @Ra_THORe pic.twitter.com/lglcREeYM2
— Anupam Kher (@AnupamPKher) October 31, 2018
വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് അദ്ദേഹം രാജിക്കത്ത് കൈമാറി. അനുപം ഖേറിന്റെ രാജി റാത്തോഡ് അംഗീകരിച്ചു. ഖേറിന്റെ സേവനത്തിന് റാത്തോഡ് നന്ദി പറയുകയും ചെയ്തു. 2017 ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേറ്റത്.