Entertainment

ഭീതിയുണര്‍ത്തും ഓസ്ലോ, ‘ദ് ക്വിക്ക്’ ട്രെയിലര്‍

113 വര്‍ഷങ്ങള്‍ക്കു മുന്‍പ് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ ഒരു ഭൂമികുലുക്കമുണ്ടായി. കൃത്യമായി പറഞ്ഞാല്‍ 1904 ഒക്ടോബര്‍ 23 രാത്രിയില്‍. റിക്ടര്‍ സ്‌കെയിലില്‍ അന്ന് 5.4 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഇപ്പോഴും ചെറിയ തോതില്‍ ഓസ്ലോയിലും സമീപ പ്രദേശങ്ങളിലും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ശക്തി ഏപ്പോള്‍ വേണമെങ്കിലും കൂടിയേക്കാമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. വലിയൊരു ഭൂകമ്പത്തെ തടയാനുളള ശേഷി അന്നും ഇന്നും ഓസ്ലോയ്ക്കില്ലെന്നിരിക്കെ ഭീതിയുടെ നിഴലിലാണ് ഈ പട്ടണം.

ഓസ്ലോയുടെ ഈ ചരിത്രവും ഭാവിയില്‍ സംഭവിച്ചേക്കാന്‍ സാധ്യതയുളള കാര്യങ്ങളും ഉള്‍പ്പെടുത്തി ജോണ്‍ ആന്‍ഡ്രിയാസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദ് ക്വിക്’. പ്രശസ്ത ഹോളിവുഡ് ചിത്രം ‘ദ് വേവ്’ ന്റെ തിരക്കഥയെഴുതിയ ജോണ്‍ കേര്‍, ഹരാള്‍ഡ് റോസെന്‍ലോ എന്നിവരാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന, ചിത്രത്തിന്റെ ഉദ്വേഗജനകമായ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.

2018 ഓഗസ്റ്റില്‍ നോര്‍വെയ്ന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചെങ്കിലും വേള്‍ഡ് വൈഡ് തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top