Health

ഉപ്പില്‍ പ്ലാസ്റ്റിക്കോ…ഞെട്ടേണ്ട ഉള്ളതാ…

മലയാളികള്‍ക്ക് പാചകത്തിന്റെ കാര്യത്തില്‍ വളരെയധികം അത്യാവശ്യമുള്ള ഒന്ന് തന്നെയാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ തന്നെ പറ്റില്ല. തീരെ ഉപ്പില്ലല്ലോ… എന്നു പറഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം ഉപ്പുകോരിയിടും. എന്നാല്‍ ഈ വെളുത്ത വില്ലന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആരെങ്കിലും ഗൗരവമായി ചിന്തിക്കാറുണ്ടോ…പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണം ഉപ്പ് തന്നെയാണ്.

ന്യൂയോര്‍ക്ക് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണുള്ളത്. നാം വീട്ടില്‍ ഉപയോഗിക്കുന്ന 90 ശതമാനം ഉപ്പിലും ഏറ്റവും ചെറിയ അളവില്‍ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടത്രേ.. കടലില്‍ തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നാണ് സൂക്ഷ്മമായ അളവില്‍ പ്ലാസ്റ്റിക്ക് ഉപ്പില്‍ കലരുന്നെതെന്നാണ് പഠനം കാണിക്കുന്നത്. ഉപ്പിലൂടെ 2000 സൂക്ഷ്മ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരു ശരാശരി മനുഷ്യന്റെ ശരീരത്തില്‍ കടക്കുന്നത്.

ഫ്രാന്‍സ്, തായ്‌വാന്‍, ചൈന എന്നീ രാജ്യങ്ങളിലെ ബ്രാന്‍ഡുകളിലാണ് മൈക്രോ പ്ലാസ്റ്റിക്ക് കലരാത്തതെന്ന് പഠനം നടത്തിയ ഇഞ്ചിയോണ്‍ ദേശിയ സര്‍വകലാശാലയും ഗ്രീന്‍ പീസ് ഈസ്റ്റ് ഏഷ്യയും പറയുന്നു. ഏഷ്യയിലെ ഏകദേശം മുഴുവന്‍ രാജ്യങ്ങളിലും മൈക്രോ പ്ലാസ്റ്റിക്ക് അടങ്ങിയ ഉപ്പാണ് ഉപയോഗിക്കുന്നതെന്നും പഠനം കാണിക്കുന്നു.

സൂക്ഷ്മ അളവിലുള്ള പ്ലാസ്റ്റിക്ക് എല്ലായിടത്തുമുണ്ടെന്നാണ് പഠനം നടത്തിയ ന്യൂയോര്‍ക്ക് സര്‍വകാലശാലയിലെ ഷെറി മസോണ്‍ പറയുന്നത്. ഓരോ പ്രദേശത്തെയും ആളുകള്‍ കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് അതത് പ്രദേശത്തെ ഉപ്പില്‍ പ്ലാസ്റ്റിക്ക് അനിയന്ത്രിത അളവില്‍ കലര്‍ത്തുന്നതെന്ന് ഗ്രീന്‍ പീസ് ഈസ്റ്റ് ഏഷ്യയും പറയുന്നു.

നിലവില്‍ ഇന്തോനേഷ്യയാണ് പ്ലാസ്റ്റിക്ക് മാലിന്യം കടലില്‍ തള്ളുന്നവരില്‍ രണ്ടാമത്. ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്ലാസ്റ്റിക്ക് ഉപയോഗം കൂടുതലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള ഉപ്പിന്റെ ഉപയോഗം ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളിലേക്കാണ് മനുഷ്യനെ എത്തിക്കുന്നത്. ഉപ്പിന്റെ അളവ് കൂടുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഗുണത്തേക്കാള്‍ ദോഷം ചെയ്യാനേ മലയാളികള്‍ക്ക് അത്യന്താപേക്ഷിതമായ ഉപ്പിന് കഴിയൂ…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top