Latest News

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; റാഫേല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റാഫേല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി. ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില, സാങ്കേതിക വിവരങ്ങള്‍, കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണമെന്നാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി ഉത്തരവിട്ടത്.

എന്നാല്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കരാറിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കരാറില്‍ സുതാര്യതയില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സുപ്രീം കോടതി ഇടപെടല്‍.

മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റാഫേല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതുള്‍പ്പെടെ നാല് ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top