Breaking News

കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം ആരംഭിക്കും; കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം ആരംഭിക്കും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ മൂന്ന് നാല് തിയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാവര്‍ഷം. ഇനിയുള്ള കാലയളവില്‍ 480 മില്ലീ മീറ്റര്‍ മഴയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്റെ ഗതിയില്‍ മാറ്റം വരുത്തുന്നതാണ് കാലവര്‍ഷം വൈകാന്‍ കാരണമെന്ന് വിലയിരുത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top