വാഷിംഗ്ടണ്‍: രാജ്യത്ത് ജനിക്കുന്ന പ്രവാസികളുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി അമേരിക്കന്‍ പൗരത്വം നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കാനാണ് തീരുമാനമെന്നാണ് സൂചന. ഒരാള്‍ അമേരിക്കയില്‍ വരികയും അയാള്‍ക്ക് ഇവിടെ കുഞ്ഞ് പിറക്കുകയും ചെയ്യുന്നു. ആ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത് അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന വിഡ്ഢിത്തമാണെന്ന് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.