Latest News

അവസാന മിനുട്ടുകളിലെ മിന്നും ഗോള്‍; ഡല്‍ഹിയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റിന് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഡല്‍ഹി ഡൈനാമോസും തമ്മില്‍ ഇന്നലെ നടന്ന മത്സരം തികച്ചും നാടകീയ അന്തരീക്ഷമായിരുന്നു സൃഷ്ടിച്ചത്. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായിരുന്നു ആദ്യപകുതിയെങ്കിലും അവാസനമിനുട്ടുകളിലായിരുന്നു നോര്‍ത്ത ഈസ്റ്റിന്റെ ആക്രമണം.

കളിയുടെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റ് നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഗോള്‍കീപ്പറുടെ പ്രകടനം ഡല്‍ഹിയുടെ രക്ഷയ്ക്കെത്തി. ആദ്യപകുതിയില്‍ സരസമായി നീങ്ങിയ കളി രണ്ടാം പകുതി അവസാനിക്കാനിരിക്കെയാണ് ഗോളിന് വഴിതുറന്നത്. ഫെഡറികോ ഗാലെഗോയാണ് മികച്ചൊരു ഷോട്ടിലൂടെ നിര്‍ണായകഗോള്‍ നേടിയത്. ഗോള്‍ നേടിയതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് ഇഞ്ചുറി ടൈമില്‍ വീണ്ടും ലക്ഷ്യംകണ്ടു. 93ാം മിറ്റില്‍ ഓഗ്ബെചെയാണ് രണ്ടാംഗോള്‍ നേടിയത്. ഡല്‍ഹിക്കെതിരെ വിജയം നേടിയതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്നാമതെത്തി. അതേസമയം ആറുമത്സരങ്ങള്‍ കളിച്ച ഡല്‍ഹിക്ക് ഒരു വിജയം പോലും അവകാശപ്പെടാനില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top