ബുധനാഴ്ച വ്യാപാരം തുടരുമ്പോള്‍ ഓഹരി വിപണി മുന്നേറ്റത്തിന്റെ പാതയിലാണ്. നിഫ്റ്റിയിലെ 38 ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ്.
യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ടി.സി.എസ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഓഹരികളെല്ലാം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും മികച്ച നിലയിലാണ് വ്യാപാരം നടക്കുന്നത്.