Kerala

പറവൂരില്‍ പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗം അടക്കം ആറുപേര്‍ അറസ്റ്റില്‍

പറവൂര്‍: പറവൂരില്‍ പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗം അടക്കം ആറുപേര്‍ അറസ്റ്റില്‍.

നീണ്ടൂര്‍ ആലുംപമ്പില്‍ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് നടുവിലപറമ്പില്‍ ശരണ്‍ജിത്ത് (21), പട്ടണം ആലുംപറമ്പില്‍ ആല്‍ബിന്‍ (24), പൂയപ്പിള്ളി മാണിയാലില്‍ വീട്ടില്‍ ഷെറിന്‍കുമാര്‍ (ബേബി 32), നീണ്ടൂര്‍ മഠത്തിപ്പറമ്പില്‍ അരുണ്‍പീറ്റര്‍ (21), ഏഴിക്കര കെടാമംഗലം കാഞ്ഞുതറവീട്ടില്‍ റോഹിത്ത് (21) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയുടെ സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും സ്‌കൂള്‍ അധികൃതരും വടക്കേക്കര പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഒമ്പതാം ക്ലാസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ശരണ്‍ജിത്തിന് കടം തീര്‍ക്കാന്‍ മാല നല്‍കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

സംഭവത്തെ തുടര്‍ന്ന് സി.പി.എം ചിറ്റാറ്റുകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പൂയപ്പിള്ളി ബ്രാഞ്ച് അംഗമായ ഷെറിന്‍കുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top