Latest News

മലേഗാവ് സ്‌ഫോടനം; ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി

മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ലഫ്. കേണല്‍ പ്രസാദ് പുരോഹിത് ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് എതിരെ എന്‍ഐഎ കോടതി തീവ്രവാദ ഗൂഢാലോചന കുറ്റം ചുമത്തി. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന പുരോഹിത് പ്രസാദിന്റെ ഹര്‍ജി തള്ളിയാണ് മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടെ നടപടി. പ്രസാദ് പുരോഹിത്, സന്യാസിനി പ്രജ്ഞ സിങ് ഠാക്കൂര്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. നവംബര്‍ 2ന് വിചാരണ ആരംഭിക്കും.

2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലെഗാവില്‍ നടന്ന സ്ഫോടനത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. മുസ്ലീം പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ 101 പേര്‍ക്ക് പരുക്കേറ്റു. മേജര്‍ രമേശ് ഉപാധ്യയായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രഹീര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top