ന്യൂഡൽഹി: കെപിസിസിക്ക് കനത്ത പ്രഹരമേൽപ്പിച്ച് ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നും പാർട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാടെന്നും രാഹുൽ വ്യക്തമാക്കി.
സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാർട്ടിയുടെ നിലപാടെന്നും എന്നാൽ പാർട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അവരുടെ ആഗ്രഹത്തിനു വഴങ്ങണമെന്നും രാഹുൽ പറഞ്ഞു.
നേരത്തെ ശബരിമലയിൽ സമരത്തിന് പിന്തുണ തേടി കേരള നേതാക്കൾ എത്തിയപ്പോഴും രാഹുൽ സമാനമായ എതിർപ്പ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പ്രത്യക്ഷമായ കൊടി പിടിച്ചുള്ള സമരം വേണ്ടെന്നാണ് രാഹുൽ അന്ന് വ്യക്തമാക്കിയത്.