ന്യൂഡല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്തനായ്ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എ.കെ ബസ്സി. തെളിവുകളായി ലഭിച്ച ഫോണ്‍രേഖകള്‍, വാട്സാപ്പ്, മെസ്സേജുകള്‍ തുടങ്ങിയവ ബസ്സി സുപ്രീം കോടതിക്ക് കൈമാറി.
അസ്താനയ്ക് എതിരായ കേസ്സുകള്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബസ്സി സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ ഡയറക്ടറുടെ താത്കാലിക ചുമതല എം നാഗേശ്വര്‍ റാവു ഏറ്റെടുത്തതിന് പിന്നാലെ രാകേഷ് അസ്തനായക്ക് എതിരായ അന്വേഷണത്തിന് നേതൃത്വം നല്കിയ എകെ ബസ്സിയെ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ സ്ഥലം മാറ്റ ഉത്തരവിനെതിരെയാണ് ബസ്സി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ബസ്സിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ഇതിനിടെ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് എതിരെ അഴിമതി കേസില്‍ പരാതി നല്കിയ സതീഷ് ബാബു സനക്ക് സുരക്ഷ നല്കാന് സുപ്രീം കോടതി ഉത്തരവിട്ടു.