Football

ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ നാലാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ മത്സരത്തില്‍ ആദ്യപകുതിയില്‍ ലഭിച്ച രണ്ട് ഗോളുകള്‍ക്ക് രണ്ടാം പകുതിയില്‍ മറുപടി നല്‍കിയാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്. സികെ വിനീതും സ്റ്റൊവനോവിച്ചുമാണ് രണ്ട് ഗോളുകള്‍ നേടിയത്. ഇരു ഗോളുകള്‍ക്കും വഴിയൊരുക്കിയ ദംഗലാണ് കളിയിലെ താരം.

നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലകളുമായി 5 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. അതേസമയം നാല് മത്സരങ്ങളില്‍ ഒരു വിജയവും മൂന്ന് സമനിലകളുമായി ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ് ജംഷഡ്പൂര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top