ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകളില്‍ പകുതിയിലധികം ചൈനീസ് നിര്‍മിത മൊബൈല്‍ ഫോണുകളാണ്. പണ്ടത്തെപ്പോലെ ഒന്നിനും കൊള്ളാത്ത ചൈനീസ് ഫോണല്ല, നല്ല ഒന്നാന്തരം ബ്രാന്‍ഡ് ചൈനീസ് ഫോണുകള്‍.
ഷവോമി, ഒപ്പോ, വിവോ, ഹോണര്‍ എന്നീ പ്രമുഖ നാല് ചൈനീസ് കമ്പനികള്‍ 2018 സാമ്പത്തിക വര്‍ഷം വിറ്റത് 50000 കോടി രൂപയിലധികമാണ്.
2017 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്ന് ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ കരസ്ഥമാക്കിയത് 26,262.4 കോടി രൂപയാണ്.
കുറഞ്ഞ വിലയും ഭേദപ്പെട്ട ഫീച്ചറുകളും ആകര്‍ഷകമായ ഓഫറും പരസ്യവുമാണ് ചൈനീസ് ഫോണുകള്‍ക്ക് പ്രിയം വര്‍ധിക്കാനുള്ള ഇപ്പോഴത്തെ പ്രധാന കാരണം.
ഷവോമി ഇന്ത്യയുടെ 2018ലെ മൊത്തം വിറ്റുവരവ് 22,947 കോടി രൂപയാണ്. ഓപ്പോയുടേത് 11,994 കോടി രൂപയും. വിവോ നേടിയത് 11,179 കോടി രൂപ.
ഈ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ ഇന്ത്യയിലാരംഭിച്ചാല് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും.