തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നി ഇന്ന് കേരളത്തിലെത്തും. അര്‍ബുദരോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനാണ് മഅ്ദനി എത്തുന്നത്. രാവിലെ 10.30ന് ബംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്ത് വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുക.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷന് എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.
ബംഗളൂരുവില്‍ നിന്ന് പതിനൊന്ന് അംഗ പൊലീസ് സംഘം മഅദ്നിയെ അനുഗമിക്കുന്നുണ്ട്. ശാസ്താംകോട്ടയില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിച്ച ശേഷം നവംബര്‍ നാലിന് മടങ്ങും. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദ്നിക്ക് ബംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്.