Latest News

കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂര്‍ പോരാട്ടം ഇന്ന്

ഐ.എസ്.എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പുര്‍ എഫ്സിയെ നേരിടും. വൈകീട്ട് 7.30ന് ജംഷഡ്പൂരിലാണ് മത്സരം. മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ ഒരു ജയവും മൂന്ന് സമനിലയുമാണ് നേടിയത്.

ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും പിന്നീട് മുംബൈയോടും ഡല്‍ഹിയോടും സമനില വഴങ്ങുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂരിന്റെയും അവസ്ഥ സമാനമാണ്. ആദ്യ മത്സരത്തില്‍ മുംബൈയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ജംഷഡ്പൂര്‍ ബെംഗളൂരുവിനോടും കൊല്‍ക്കത്തയോടും നോര്‍ത്ത് ഈസ്റ്റിനോടും സമനില വഴങ്ങി.

ജയത്തിന് വേണ്ടിയുള്ള പോരാട്ടം തന്നെയാകും ഇരു ടീമുകളുടെയും ഇന്നത്തെ മത്സരം. ഇന്ന് വിജയിക്കാനായാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ ബ്ലാസ്റ്റേഴ്‌സിനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top