Latest News

ഇന്ത്യ മികച്ച സ്‌കോറില്‍; രോഹിത് ശര്‍മ്മയ്ക് സെഞ്ച്വറി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി. 98 പന്തിലാണ് രോഹിത് ശര്‍മ്മ സെഞ്ചുറി കണ്ടെത്തിയത്. എന്നാല്‍ 137 പന്തില്‍ 162 റണ്‍സുമായി നില്‍ക്കെ നര്‍സിന്റെ ബോളില്‍ ഹേമ്രാജ് ക്യാച്ചെടുത്ത് രോഹിതിനെ ഗാലറിയിലേക്ക് മടക്കി. 43 ഓവറില്‍ 312 എന്ന റണ്‍സ് നിലയിലാണ് ഇന്ത്യ. 86 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുന്ന അമ്പാട്ടി റായിഡുവിനൊപ്പം ധോണിയാണ് ക്രീസില്‍.

നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും നഷ്ടമായി. അതേസമയം ഒരു ഭാഗത്ത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ പിടിച്ചു നിന്നു. പിന്നീട് കളത്തിലിറങ്ങിയ അമ്പാട്ടി റായിഡു മികച്ച പിന്തുണ നല്‍കിയതോടെ ഒരു ഭാഗത്ത് നിന്ന് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ രോഹിത്തിനായി. കരിയറിലെ 21ാമത് ഏകദിന സെഞ്ചുറിയാണ് രോഹിത്ത് ഇന്ന് നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top