Business

ഓഹരിവിപണിയില്‍ നേട്ടം

തിങ്കളാഴ്ച്ച ഓഹരിവിപണിയില്‍ ക്ലോസിംഗ് ബെല്‍ മുഴങ്ങിയപ്പോള്‍ വിപണി അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി.

കഴിഞ്ഞ രണ്ടു ദിവസമായി മാന്ദ്യത്തിലായിരുന്ന വിപണിയുടെ മുന്നേറ്റം നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വില തകര്‍ച്ചയില്‍, നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ നഷ്ടം 26 ലക്ഷം കോടി രൂപയിലേറെയായിരുന്നു.

ആഭ്യന്തര അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പ്രതികൂലമായി നിലനില്‍ക്കെയാണ്, വിപണിയില്‍ മുന്നേറിയത്. സെന്‍സെക്‌സ് 718 പോയിന്റ് വര്‍ധിച്ച് 37,067 ലാണ് ക്ലോസ് ചെയ്തത്. അതായത് മുന്‍ വ്യാപാര ദിവസത്തേക്കാള്‍ 2.2 ശതമാനം വര്‍ധനവ്.

നിഫ്റ്റി 220 പോയിന്റ് വര്‍ധിച്ച് 10,250ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ബോണ്ട് പര്‍ച്ചേസിലൂടെ 40,000 കോടി രൂപ സെന്‍ട്രല്‍ ബാങ്ക് വിപണിയിലെത്തിക്കുമെന്ന ശുഭവാര്‍ത്തയാണ്, വിപണിക്ക് അനുഗ്രഹമായത്. ഇതിനു പുറമെ ഡോളറുമായുളള വിനിമയത്തില്‍ രൂപ 14 പൈസ മെച്ചപ്പെടുത്തി 73.33 രൂപയായതും നിക്ഷേപകര്‍ക്ക് ഹിതകരമായ വാര്‍ത്തയായിരുന്നു.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി ഫാര്‍മ്മ മേഖലയിലെ ഓഹരികള്‍ വന്‍തോതില്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വസ്‌റ്റേഴ്‌സ്, ഓഹരികള്‍ വന്‍തോതില്‍ വാങ്ങി വിപണിക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇന്ത്യ ബുള്‍ ഹൗസിംഗ് ഫിനാന്‍സ്്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക്, അദാനി പോര്‍ട്ട്‌സ്, ഡോ റെഡീസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top