ടൊവീനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ ആദ്യഗാനം പുറത്തിറങ്ങി. ആദര്‍ശ് അബ്രാഹം ആലപിച്ച ‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം നല്കിയിരിക്കുന്നു. ഒരിടവേളയ്ക്കു ശേഷം ശ്രീകുമാരന്‍ തമ്പി ഗംഭീര തിരിച്ചുവരവാണ് ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്.
മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് നായിക. ജീവന് ജോബ് തോമസിന്റേതാണ് തിരക്കഥ. നിമിഷ സജയന്, ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.