Cricket

ഇന്ത്യയ്ക്ക് അടിപതറുന്നു; ധവാന് പിന്നാലെ കോഹ്ലിയും പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നാലെ നായകന്‍ കോഹ്ലിയേയും നഷ്ടമായി. 40 ബോളില്‍ നാല് ബൗണ്ടറിയും നാല് സിക്‌സും സഹിതം 38 റണ്‍സെടുത്ത ധവാനെ ക്യാച്ച് ഔട്ടിലാണ് പുറത്താക്കിയത്. കഴിഞ്ഞ എല്ലാ കളികളിലും മികച്ച പ്രകടനം കാഴ്ച്ച വച്ച കോഹ്ലി ഇത്തവണ 17 ബോളില്‍ 16 റണ്‍സെടുത്താണ് പുറത്തായത്. ഏറ്റവും ഒടുവിലായി അമ്പാട്ടി റായിഡു രോഹിത് ശര്‍മ എന്നിവര്‍ ക്രീസിലുളളപ്പോള്‍ 18 ഓവറില്‍ 106 എന്ന സ്‌കോര്‍ നിലയിലാണ് ഇന്ത്യ.

മല്‍സരത്തില്‍ കെമര്‍ റോച്ചിനെതിരെ സിക്‌സ് നേടിയ രോഹിത് ശര്‍മ, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ 195 സിക്‌സുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഒപ്പമെത്തി. ഇനി മഹേന്ദ്രസിങ് ധോണി മാത്രമാണ് (211) ഇക്കാര്യത്തില്‍ രോഹിതിനു മുന്നിലുള്ള ഇന്ത്യക്കാരന്‍.

ഒന്നാം വിക്കറ്റില്‍ രോഹിത്ധവാന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമായി രോഹിതും ധവാനും മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീരേന്ദര്‍ സേവാഗ് സഖ്യത്തെയാണ് ഇവര്‍ പിന്നിലാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top