വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ശബരീഷ് വര്‍മ്മ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലഡുവിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നവാഗതനായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ പതിനാറിന് ചിത്രം തീയേറ്ററുകളിലെത്തും. റൊമാന്റിക് കോമഡി ആയാണ് ലഡു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ദിലീഷ് പോത്തന്, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രന്‍സ്, നിഷ സാരംഗ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
‘ലഡു’വിന്റെ റിലീസ് തിയതി പുറത്തുവിട്ടു
By
October 29, 2018 11:51 am