Football

തുടര്‍പരാജയങ്ങള്‍; പരിശീലകനെ പുറത്താക്കാനൊരുങ്ങി റയല്‍മഡ്രിഡ്

ലോകം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ റയല്‍മഡ്രിഡ് ഇപ്പോള്‍ ഫോം മങ്ങിയ നിലയിലാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടതിനു പിന്നാലെ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതും ക്ലബിന് ക്ഷീണമായിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പരിശീലകന്‍ ജുലന്‍ ലോപ്റ്റിയൂഗിയെ റയല്‍ മഡ്രിഡ് പുറത്താക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പരിശീലകനെ നേരത്തെ തന്നെ റയല്‍ പുറത്താക്കിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും എല്‍ ക്ലാസിക്കോയിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമാകാം തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍ ബാഴ്സലോണയ്ക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ അദ്ദേഹത്തെ പുറത്താക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ലോപ്റ്റിയൂഗിക്ക് പകരം മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെ റയല്‍ പരിശീലക വേഷത്തിലെത്തുമെന്നാണ് സൂചന ഈ വര്‍ഷം ജൂണില്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത ലോപ്റ്റിയൂഗിയുടെ കീഴില്‍ ദയനീയ പ്രകടനമാണ് റയല്‍ കാഴ്ച വെക്കുന്നത്. 2009 ന് ശേഷം ആദ്യമായി തുടര്‍ച്ചയായ മൂന്ന് ലാലീഗ മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ റയല്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top