Latest News

മേക്ക് ഇന്‍ ഇന്ത്യ ‘തൊഴില്‍ അഴിമതി’. ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേന

എന്‍ഡിഎ ഗവണ്‍മന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലെ റോക്തോക് എന്ന പ്രതിവാര പംക്തിയിലാണ് ബിജെപിയെ അടച്ചാക്ഷേപിച്ചുകൊണ്ടുളള ലേഖനം വന്നിരിക്കുന്നത്. എന്‍ഡിഎയുടെ സുപ്രധാന പദ്ധതികളിലൊന്നായ മേക്ക് ഇന്‍ ഇന്ത്യയെ തൊഴില്‍ അഴിമതിയെന്നാണ് ശിവസേന വിശേഷിപ്പിച്ചിരിക്കുന്നത്.

‘അവര്‍ പറയുന്നത് പേലെ സംഭവിക്കുമായിരുന്നെങ്കില്‍ ഇന്ത്യ യുവാക്കള്‍ക്ക് ആകര്‍ഷണീയമായ സ്ഥലമാകുമായിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കുന്നുവെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇത് ഇതുവരെയും തൊഴില്‍ മേഖലയില്‍ പ്രകടമായിട്ടില്ല. അതിനര്‍ത്ഥം അവിടെ അഴിമതി നടന്നുവെന്നാണ്’ ലേഖനത്തില്‍ പറയുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മ. ഇത് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും’ എം പി സഞ്ജയ് റൌത്ത് ലേഖനത്തില്‍ പറയുന്നു.

ഒരു കോടി തൊഴിലവസരം രാജ്യത്ത് സൃഷ്ടിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ നോട്ട് നിരോധനം 40 ലക്ഷം പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തി. ഏറ്റവുമധികം തൊഴില്‍ ലഭിക്കുമായിരുന്ന കാര്‍ഷിക മേഖല തകര്‍ന്നതും തൊഴില്‍ നഷ്ടത്തിന് കാരണമായി. തൊഴില്‍ നഷ്ടത്തെ കുറിച്ച് ആരെങ്കിലും സര്‍ക്കാരിനോട് ചോദിച്ചാല്‍ അവരെ രാജ്യദ്രോഹികളാക്കുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top