അനുശ്രീ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഓട്ടര്‍ഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
സുജിത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. ഛായാഗ്രഹകന് കൂടിയായ സുജിത് ജെയിംസ് ആന്റ് ആലീസിനു ശേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഓട്ടര്‍ഷ’. ഒരു കോമഡി എന്റര്‍ടെയിനറായ ചിത്രം എല്‍ ജെ ഫിലിംസാണ് റിലീസ് ചെയ്യുന്നത്.