Kerala

ശബരിമല സമരത്തില്‍ ബിജെപിയ്ക്കൊപ്പം എസ്എന്‍ഡിപിയില്ല; അമിത്ഷായെ തിരുത്തി വെളളാപ്പളളി

ശബരില സമരത്തില്‍ ബിജെപിയും എസ്എന്‍ഡിപിയും ഒരുമിച്ച് നില്‍ക്കുമെന്ന അമിത്ഷായുടെ പ്രസ്താവന തിരുത്തി യോഗം സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശബരിമല സമരത്തില്‍ ബിജെപിയ്ക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ അല്ല ബിഡിജെഎസിനെ ആയിരിക്കും. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെങ്കിലും സമരത്തിനില്ല. ശബരിമല വിധിയില്‍ എസ്എന്‍ഡിപി റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ശിവഗിരിയില്‍ വെച്ച് നടന്ന ചടങ്ങിനിടെ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയായിരുന്നു അമിത്ഷാ പ്രസ്താവന നടത്തിയത്. അതോടൊപ്പം എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും യോജിച്ചുപ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും അമിത്ഷാ പ്രസംഗത്തിനിടെ ഉപദേശിച്ചു. എന്നാല്‍ പിന്നീട് വെളളാപ്പളളി നടത്തിയ പ്രസംഗത്തില്‍ യോഗവും മഠവും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഷായെ തിരുത്തിയെങ്കിലും എസ്എന്‍ഡിപിയുടെ പിന്തുണ സംബന്ധിച്ച് നയം വ്യക്തമാക്കാന്‍ തയ്യാറായില്ല. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിക്കൊപ്പമല്ല എസ്എന്‍ഡിപിയെന്ന് വെളളാപ്പളളി പ്രസ്താവന നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top