Latest News

5ജി സാങ്കേതിക വിദ്യയ്‌ക്കൊപ്പം സ്ലൈഡിംഗ് ക്യാമറയും; എംഐ മിക്‌സ് 2 അവതരിച്ചു

5ജി സാങ്കേതിക വിദ്യയ്‌ക്കൊപ്പം സ്ലൈഡിംഗ് ക്യാമറ സംവിധാനവുമായി എംഐ മിക്‌സ് 2 പുറത്തിറങ്ങി. ചൈനയില്‍ നടന്ന ചടങ്ങിലാണ് ഷവോമി എംഐ മിക്‌സ് 2 പുറത്തിറക്കിയത്. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസ്സസറാണ് ഷവോമി എംഐ മിക്സ് 3ക്ക് കരുത്തേകുന്നത്. ഒപ്പോ ഫൈന്‍ഡ് എക്സ് മാതൃകയിലാണ് എംഐ മിക്സ് 3യും. സ്ലൈഡിങ് ക്യാമറയുമായിട്ടാണ് ഷവോമിയുടെ എംഐ മിക്സ് 3 വിപണിയില്‍ എത്തുന്നത്.

ക്യാമറയാണ് എംഐ മിക്‌സ് 2 വിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇരട്ട പിന്‍ ക്യാമറയില്‍ 960 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് സ്ലോ മോഷന്‍ ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സൗകര്യങ്ങളുണ്ട്. 24 മെഗാപിക്സലിന്റെ പ്രൈമറി ലെന്‍സും 2 മെഗാപിക്സലിന്റെ സെക്കന്ററി ലെന്‍സ് മുന്‍ ക്യാമറയും ഉണ്ട്. മാനുവലായി നിയന്ത്രിക്കാവുന്ന സ്ലൈഡറിനുള്ളിലാണ് എം.ഐ മിക്സിലെ സെല്‍ഫി ക്യാമറ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍, ഒപ്പോയിലെ പോലെ ഓട്ടോമാറ്റിക്കല്ല മിക്സ് 3യിലെ സ്ലൈഡിങ് ക്യാമറ.

5ജി അതിവേഗ ഇന്റര്‍നെറ്റിനൊപ്പം ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. ഷവോമി എംഐ മിക്സ് 6ജിബി റാം 128 ജിബി സ്റ്റോറേജ് സൗകര്യമുളള ഫോണിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 34,700 രൂപ വില വരും. 8 ജിബി റാം 128 സ്റ്റോറേജ് മോഡലിന് 37,900 രൂപയും. 8ജിബി റാം 256 ജിബി സ്റ്റോറേജിന് 42,200 രൂപ വരെയുമാണ് പ്രതീക്ഷിക്കുന്ന വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top