Entertainment

ഭയപ്പെടുത്തും പിഹു

ഓമനത്വം തുളുമ്പുന്ന മുഖവുമായി രണ്ടു വയസുകാരി പിഹു. അവളുടെ കളിചിരികളും കുസൃതികളും നിറഞ്ഞ ഫ്‌ളാറ്റിലെ മുറികളും ഇടനാഴികളും ഒരു ദിവസം പെട്ടന്നവള്‍ക്ക് അന്യമാകുന്നു. ഫ്‌ളാറ്റില്‍ തനിച്ചായിപ്പോകുന്ന പിഹു പിന്നീടങ്ങോട്ട് കാഴ്ച്ചക്കാരെ ഭയപ്പെടുത്തുകയാണ്.

രണ്ട് മിനുട്ട് മാത്രമുളള ട്രെയിലര്‍ പ്രേക്ഷകന്റെ മുഖത്ത് ചിരിയും ഭീതിയും ഉണര്‍ത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നവംബര്‍ 16ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മൂന്ന് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് യുടൂബില്‍ ലഭിച്ചിരിക്കുന്നത്.

2017ലെ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന പിഹു വിനോദ് കാപ്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് വയസ്സുകാരിയായ മൈറ വിശ്വകര്‍മ്മയാണ് ചിത്രത്തില്‍ പിഹു ആയി വേഷമിടുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top