Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിനാകാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിനാകാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള പോലീസിന്റെ ചരിത്രത്തിലിതു വരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്കു നേരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

സമരം നടത്തുന്നവരുടെ പൗരാവകാശത്തെ കവര്‍ന്നെടുക്കാനും ജനാധിപത്യാവകാശത്തെ അടിച്ചമര്‍ത്താനുമുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ മുഖ്യമന്ത്രി വലിയ വില കൊടുക്കേണ്ടി വരും.

നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ശരിയായില്ല. ക്ഷേത്രപ്രവേശനമടക്കമുള്ള നവോത്ഥാനമുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്നും ചെന്നിത്തല ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top