Health

മുഖം തുടുക്കാനും മുടിയുടെ കരുത്തിനും സ്‌ട്രോബറി

ആന്റി ഓക്‌സിഡന്റുകള്‍, വിറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ചുമന്ന് തുടുത്തു നില്‍ക്കുന്ന സ്ട്രോബറി. ആരോഗ്യത്തിന് അത്യുത്തമം.  ഇതിലടങ്ങിയിരിക്കുന്നപോളിഫിനോളുകള്‍ ഹൃദ്രോഗത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. സ്‌ട്രോബറിയില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദത്തെ വരുതിയിലാക്കാന്‍ സഹായിക്കും. ഓര്‍മ്മ ശക്തിക്ഷയിക്കുന്നത് തടയുന്നതിനും സ്‌ട്രോബറി സഹായിക്കും. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിവും ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാല്‍ സമ്പന്നമായ സ്‌ട്രോബറിക്കുണ്ട്.

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും തിളക്കം കൂട്ടുന്നതിനും സ്‌ട്രോബറി ഉത്തമമാണ്. സ്‌ട്രോബറിയില്‍ കാണപ്പെടുന്ന ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡ് മൃതചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ സങ്കോചിപ്പിക്കുന്നതിനും മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

മൂന്നോ നാലോ സ്‌ട്രോബെറികള്‍ ഒരു ബൗളിലെടുത്ത് നന്നായി ഉടച്ച് യോജിപ്പിക്കുക. ഇതൊരു ജ്യൂസ് പരുവത്തിലായാല്‍ വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് പിഴിഞ്ഞ് നീര് മാത്രം മാറ്റിവയ്ക്കുക. ഇത് മുഖത്ത് തേച്ച് ഇരുപതോ ഇരുപത്തിയഞ്ചോ മിനുറ്റ് നേരം വയ്ക്കാം. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ ഒരു മൂന്നുതവണയെങ്കിലും ഇത് ചെയ്യുന്നത് മുഖത്ത് നല്ല മാറ്റങ്ങള്‍ വരുത്തും.

വെണ്ണയില്‍ ചേര്‍ത്തും സ്‌ട്രോബെറി മുഖത്ത് പുരട്ടാവുന്നതാണ്. അരക്കപ്പോളം സ്‌ട്രോബെറി കഷ്ണങ്ങളായി മുറിച്ചതില്‍ അല്‍പം വെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു മാസ്‌ക് പോലെ ഉപയോഗിക്കാം. പത്ത് മിനുറ്റ് നേരം മുഖത്ത് വച്ച ശേഷം കഴുകിക്കളയാവുന്നതാണ്.

ഒരു ടോണറായും സട്രോബെറി ഉപയോഗിക്കാം. സ്‌ട്രോബെറി അരച്ചെടുക്കുക. ശേഷം നീര് മാറ്റിയെടുത്ത് 100 മില്ലി തണുത്ത റോസ് വാട്ടറുമായി ചേര്‍ക്കുക. ഉറങ്ങാന്‍ പോകും മുമ്പ് പഞ്ഞിയുപയോഗിച്ച് ഇത് മുഖത്ത് പതിയെ തേച്ച് പിടിക്കുക.

മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ വിറ്റാമിന്‍  സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top