Business

മണപ്പുറം ഫിനാന്‍സ് ഡിബഞ്ചര്‍ ഇഷ്യു തുടങ്ങി

മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വിപി നന്ദകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 200 കോടി രൂപയുടെ കടപ്പത്രമിറക്കി. 1000 രൂപ മുഖവിലയുള്ള 10,000 ദശലക്ഷം രൂപയുടെ വില്‍പ്പന നടത്തി പണമാക്കാവുന്നതുമായ നോണ്‍കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ ഇഷ്യൂ ഒക്ടോബര്‍ 24ന് ആരംഭിച്ചു. ഇഷ്യു നവംബര്‍ 22 വരെ തുടരും.

അടിസ്ഥാന ഇഷ്യു 200 കോടിയുടേതാണെങ്കിലും അധിക അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം 800 കോടി കൂടി ഇഷ്യൂ വഴി സമാഹരിക്കും.
aa+ റേറ്റിങ്ങുള്ള ഇഷ്യൂവിന്റെ പ്രതിവര്‍ഷ പലിശ 10.40 ശതമാനം വരെയാണ്. കെയറും ബ്രിക്ക് വര്‍ക്കുമാണ് മികച്ച റേറ്റിംഗ് നല്‍കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ അപേക്ഷ തുക 10,000 രൂപയാണ്. ആദ്യം അപേക്ഷ നല്‍കുന്നവര്‍ ആദ്യമെന്ന നിലയിലാവും നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ വഴി സമാഹരിക്കാന്‍ കഴിയുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വിപി നന്ദകുമാര്‍ പ്രത്യശ പ്രകടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top