ബി ഉണ്ണിക്കൃഷ്ണന് ദിലീപ് ടീമിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്ത്. തന്റെ 50ാം പിറന്നാള്‍ ദിനത്തില്‍ ദിലീപ് തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപെത്തുക എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. മംമ്തയും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നായികമാര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. നീതി എന്ന ചിത്രത്തിലൂടെ ദിലീപും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്നു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.