Film News

എം.ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; മഹാഭാരതത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ബി.ആര്‍. ഷെട്ടി

മഹാഭാരത വിവാദങ്ങള്‍ മലയാള ചലചിത്ര ലോകത്ത് ആടിയുലയുമ്പോള്‍ സിനിമയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് നിര്‍മാതാവ് ഡോക്ടര്‍ ബി.ആര്‍. ഷെട്ടി. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം പരിഗണിക്കാനിരിക്കെയാണു നിര്‍ണ്ണായക പ്രതികരണവുമായി ബി.ആര്‍. ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്.

മഹാഭാരതത്തിന് എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും എംടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നതായും വ്യവസായിയായ ബി.ആര്‍. ഷെട്ടി ദുബായില്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. എംടിയുമായി ഇതിനെകുറിച്ചു സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും പറഞ്ഞ ഷെട്ടി മൂന്നു മണിക്കൂര്‍ വീതമുള്ള രണ്ടു ഘട്ടങ്ങളായി 2020ഓടെ ചിത്രം പുറത്തിറക്കുമെന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top