Business

ആക്‌സിസ് ബാങ്ക്-ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരന്റി കോര്‍പറേഷന്‍ സഹകരണത്തില്‍ ഭവനം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക വായ്പ പദ്ധതി

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരന്റി കോര്‍പറേഷനുമായി (ഐഎംജിസി) ചേര്‍ന്ന് ഭവന വായ്പയി മോര്‍ട്ട്‌ഗേജ് ഗാരന്റി വാഗ്ദാനം ചെയ്യുന്നു.

ഭവനം വാങ്ങുന്നവര്‍ക്ക് ഇനി 20 ശതമാനം അധിക വായ്പാ യോഗ്യത ലഭിക്കും. മോര്‍ട്ട്‌ഗേജ് ഗാരന്റിയില്‍ ഉയര്‍ന്ന വായ്പാ മൂല്യവും ലഭിക്കും. തിരിച്ചടവ് പരിമിതികളുള്ള വായ്പാ യോഗ്യരായവര്‍ക്ക് ഭവന വായ്പ ലഭിക്കുക ഇതുവഴി എളുപ്പമാകും.

റീട്ടെയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് താങ്ങാനാകുന്ന ഭവനമെന്നും ഐഎംജിസിയുമായുള്ള ഈ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ വിഭാഗത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ ലഭിക്കുമെന്നും ആക്‌സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിങ് ആന്‍ഡ് പേയ്‌മെന്റ് മേധാവി ജഗ്ദീപ് മല്ലറെഡി പറഞ്ഞു.

മാത്രമല്ല, മോര്‍ട്ട്‌ഗേജ് ഗാരന്റിയുള്ള ഭവന വായ്പകള്‍ ആക്‌സിസ് ബാങ്കിന്റെ ഭവന വായ്പ പരിധി വ്യാപിപ്പിക്കുമെന്നും ഇത് 2022ഓടെ എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാരിന്റെ പദ്ധതിക്ക് പിന്തുണയാകുമെന്നും ജഗ്ദീപ് മല്ലറെഡി പറഞ്ഞു.

ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഭവന വായ്പാ പരിപാടി വികസിപ്പിക്കാനായതി സന്തോഷമുണ്ടെന്നും താങ്ങാവുന്ന ഭവനം എന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണെന്നും മോര്‍ട്ട്‌ഗേജ് ഗാരന്റി ഇതിന് കൂടുതല്‍ പിന്തുണയാകുമെന്നും ഐഎംജിസി സിഇഒ മഹേഷ് മിശ്രയും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top