Breaking News

സ്വര്‍ണ വില കുതിക്കുന്നു ; ആറു വര്‍ഷത്തെ ഏറ്റവും കൂടിയ വില

ഓഹരി വിപണിയിലെ തകര്‍ച്ച, ഉത്സവ സീസണ്‍, വിവാഹക്കാലവും കൂടി ഒത്ത് ചേര്‍ന്നപ്പോള്‍ ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി.

99.99 ശതമാനം പരിശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 32,625 രൂപയായി ഉയര്‍ന്നു. ഇതിന് മുമ്പ് 2012 നവംബര്‍ 29നാണ് സ്വര്‍ണത്തിന്റെ വില ഇപ്പോഴത്തേക്കാള്‍ വര്‍ധിച്ചത്. അന്ന് 10 ഗ്രാമിന് 32,940 രൂപ വരെ വില കുതിച്ചുയര്‍ന്നിരുന്നിരുന്നു.

ആഗോള തലത്തില്‍ ഒരൗണ്‍സിന് 1234 ഡോളറിനാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. സ്വര്‍ണത്തിന്റെ വില ഇന്ത്യയില്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത. ജ്വല്ലറി ഉടമകള്‍ വിവാഹ, ഉത്സവ സീസണ്‍ പ്രമാണിച്ച് കൂടുതല്‍ സ്വര്‍ണാഭരമങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനാല്‍ വന്‍ തോതില്‍ ഡിമാന്റ് വര്‍ധിക്കും. ഇതിന് പുറമേ സ്റ്റോക്ക് മാര്‍ക്കറ്റ് ദുര്‍ബലമാകുന്നതോടെ കൂടുതല്‍ പേര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് ചുവട് മാറ്റും. ഇതോടെ സ്വര്‍ണവില വലിയ തോതില്‍ വരുന്ന മാസങ്ങളില്‍ വര്‍ധിക്കാനിടയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top