തൊഴിലിടത്തിലെ ലൈംഗിക അതിക്രമ പരാതികളുടെ പേരില്‍ 13 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 48 പേരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗൂഗിള്‍ പുറത്താക്കി. സ്വഭാവ ദൂഷ്യമുള്ളവരെ പുറത്താക്കി ജോലിസ്ഥലം നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ പറഞ്ഞു.
ലൈംഗീകാരോപണം നേരിട്ട ആന്‍ഡ്രോയിഡ് സ്രഷ്ടാവായ ആന്‍ഡി റൂബിന് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി വിട്ടു പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒമ്പത് കോടി ഡോളര്‍ എക്സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും സുന്ദര്‍ പിച്ചൈ സന്ദേശത്തില്‍ വ്യക്തമാക്കി.