Latest News

എയര്‍സെല്‍-മാക്സിസ് കേസ്; പി ചിദംബരം ഒന്നാം പ്രതി

എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. പി ചിദംബരത്തിന് പുറമെ മറ്റ് ഒമ്പത് പേര്‍ കൂടി പ്രതികളായുണ്ട്. നവംബര്‍ 26ന് കോടതി കുറ്റപത്രം പരിഗണിക്കും. നേരത്തെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ നല്‍കിയ ആദ്യ കുറ്റപത്രത്തില്‍ ചിദംബരവും മകനും പ്രതികളാണ്.

2006ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top