Gadgets

ഗെയിംമിങ് പ്രേമികള്‍ക്കായി 10 ജിബി റാം കരുത്തോടെ ഷവോമിയുടെ ‘ബ്ലാക്ക് ഷാര്‍ക്’

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കരുത്തരായ ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരവിഷയം. പത്ത് ജിബി റാം കരുത്തോടെ എത്തിയ ബ്ലാക്ക് ഷാര്‍ക്, ഗെയിംമിങ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ കരുത്തരായ റേസര്‍ ഫോണ്‍ 2, ഒപ്പോ ഫൈന്‍ഡ് എക്‌സ് മുതലായവയ്ക്ക് വെല്ലുവിളിയുയര്‍ത്തും. മുന്‍നിര ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് ഷാര്‍ക് വിപണിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. 8 ജിബി റാം കരുത്തുളള റേസര്‍ ഫോണിന് 42,269 രൂപയാണെങ്കില്‍ 10 ജിബി റാമില്‍ എത്തുന്ന ബ്ലാക്ക് ഷാര്‍കിന് 34,100 രൂപയാണ് ഇന്ത്യയിലെ വില.

ഈ വര്‍ഷമാദ്യമാണ് ആദ്യ ബ്ലാക് ഷാര്‍ക് വിപണിയിലെത്തിയത്. 6 ജിബി, 8 ജിബി, 10 ജിബി റാമുള്ള മൂന്നു വേര്‍ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ലിക്വിഡ് കൂളിങ് സിസ്റ്റമാണ് ഏറ്റവും മികച്ച ഫീച്ചറുകളിലൊന്ന്. ഡബിള്‍ ഹീറ്റ് പൈപ് പാര്‍ട്ടിഷന്‍ പ്രൊസസര്‍ ഹീറ്റ് ആകാതെ സംരക്ഷിക്കുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഷാര്‍കിന്റെ ഹൃദയം. അഡ്രിനോ 630 ഗ്രാഫിക്‌സ് പ്രൊസസര്‍ മികച്ച ഗെയിംങ് അനുഭവം നല്‍കും. ആന്‍ഡ്രോയിഡ് 8.0 ഓറിയോയാണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

മുന്‍വശത്തെ സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ സിം, പിന്‍ ശത്ത് 20, 12 മെഗാപിക്‌സല്‍ ക്യാമറകളും, മുന്‍വശത്ത് 20 മെഗാപിക്‌സല്‍ ക്യാമറയുമാണുളളത്.

ഫോണിന്റെ പ്രാരംഭവില ഏകദേശം 34,100 രൂപയായിരിക്കും. 6 ജിബി റാമായിരിക്കും ഇതിന്. 128ജിബി സംഭരണശേഷിയും ഉണ്ടായിരിക്കും. 8 ജിബി+128 ജിബി പതിപ്പിന് 37,000 രൂപ വില വരാം . 10 ജിബി +256 ജിബി പതിപ്പിന് 44,500 രൂപ വരെ വില പ്രതീക്ഷിക്കാം. ബ്ലാക്ക് വേരിയന്റ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കരുത്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top