Cricket

സച്ചിനെ മറികടന്ന് കോഹ്ലി; വീണ്ടും ലോകറെക്കോര്‍ഡ്

വിശാഖപ്പട്ടണം: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഏറ്റവും വേഗത്തില്‍ 10,000 തികയ്ക്കുന്ന ബാറ്റ്സ്മാനായിട്ടാണ് കോഹ്ലിയുടെ നേട്ടം. വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡിസ് ഏകദിനത്തിലാണ് കോഹ്ലി ലോകറെക്കോര്‍ഡ് നേട്ടത്തിലേക്ക് ബാറ്റ് വീശിയത്.

213 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം. സച്ചിന്‍ 10,000 തികച്ചത് 259 ഏകദിനങ്ങളില്‍ നിന്നായിരുന്നു. വിന്‍ഡീസിനെതിരെ വിശാഖപ്പട്ടണം ഏകദിനത്തിലാണ് കോഹ്ലി സച്ചിനെ മറികടന്നത്. ഇതോടെ ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമായി കോഹ്ലി.

263 ഇന്നിംഗ്സില്‍ പതിനായിരം ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയും, 266 ഇന്നിംഗ്സില്‍ 10000 റണ്‍സ് തികച്ച ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗുമാണ് ഈ നേട്ടത്തില്‍ആദ്യ സ്ഥാനങ്ങളിലുള്ളത്. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്നത്തെ മത്സരത്തിലൂടെ കോഹ്ലി സ്വന്തമാക്കി. സച്ചിനും, ഗാംഗുലിക്കും പുറമേ, രാഹുല്‍ ദ്രാവിഡ്, എം.എസ് ധോണി എന്നിവരാണ് ഏകദിനത്തില്‍ 10000 റണ്‍സ് തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top