പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന് ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ ‘സുരയ്യ’ എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ ശ്രേയ ഘോഷാലും വിശാല്‍ ഡെഡ്ലാനിയും ചേര്‍ന്നാലപിച്ചിരിക്കുന്ന. കത്രീന കൈ്ഫിന്റെ ഐറ്റം ഡാന്‍സ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ്.
ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് ഭീഷണി ഉയര്‍ത്തിയ ഒരു കൂട്ടം കവര്‍ച്ചക്കാരുടെ കഥയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍. 1839ല്‍ പുറത്തിറങ്ങിയ കണ്ഫഷന് ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കി വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചന് വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബര്‍ എട്ടിനു ചിത്രം തിയേറ്ററുകളിലെത്തും.