Cricket

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ഏകദിനം അല്‍പ്പസമയത്തിനകം; ആത്മവിശ്വാസത്തോടെ ഇന്ത്യ

ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്തടുക്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. ശിഖര്‍ ധവാന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവ് തുടരുകയാണെങ്കില്‍ വിന്‍ഡീസിന് ഇന്ത്യയെ മറികടക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. വിന്‍ഡീസ് ബോളിംഗ് നിരയുടെ തണുപ്പന്‍ പ്രകടനമായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായസ വിജയം നേടിക്കൊടുത്തത്. ഇന്ത്യന്‍ മുന്‍നിരയെ മേയാന്‍ വിട്ടാലുള്ള അപകടം മനസ്സിലാക്കിയ വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഇതിനോടകംതന്നെ മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. ബോളര്‍മാരുടെ ഭാഗത്തുനിന്ന് പ്രതീക്ഷാവഹമായ പ്രകടനം ഉണ്ടായില്ലെങ്കില്‍ പരമ്പരയില്‍ വിന്‍ഡീസിന്റെ സാധ്യതകള്‍ അസ്തമിക്കുമെന്നാണു ഹോള്‍ഡറുടെ പ്രതികരണം.

അതേസമയം ലോകകപ്പ് പരീക്ഷണങ്ങള്‍ക്കുളള വേദിയായും മത്സരത്തെ ഇന്ത്യ നോക്കിക്കാണുന്നുണ്ട്. കഴിഞ്ഞ കളിയില്‍ മധ്യനിരയില്‍ നിന്നും ഋഷഭ് പന്തിനെ ബാറ്റിംഗ് നിരയില്‍ ഉള്‍പ്പെടുത്തിയെങ്കിലും രോഹിത്-കോഹ്ലി സഖ്യം അതിന് അവസരമുണ്ടാക്കിയില്ല. അതേസമയം ഇന്ന് നടക്കുന്ന കളിയിലും പരീക്ഷണങ്ങള്‍ നടത്താന്‍ തന്നെയാണ് ടീമിന്റെ തീരുമാനം.

വിശാഖപട്ടണത്ത് ഇന്ന് വിന്‍ഡീസിനെ തകര്‍ത്തടുക്കാനായാല്‍ ചില റെക്കോര്‍ഡുകള്‍ കൂടിയാകും പിറക്കുക. ക്യാപ്റ്റന്‍ വിരാട് കോഹ്ലി കളിയില്‍ 81 റണ്‍സ് കൂടി നേടിയാല്‍ ഏറ്റവും കുറവ് ഇന്നിങ്ങ്‌സുകളില്‍നിന്നു 10,000 റണ്‍സ് തികച്ച താരത്തിനുള്ള റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കും. 259 ഏകദിനത്തില്‍നിന്ന് 10,000 റണ്‍സ് തികച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരിലാണു നിലവിലുള്ള റെക്കോര്‍ഡ്. കോഹ്ലിക്കൊപ്പം രോഹിത് ശര്‍മ്മയ്ക്കും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. ഏകദിനത്തില്‍ 200 സിക്‌സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാന്‍ രോഹിതിന് ആറ് സിക്‌സുകള്‍ കൂടി മതി. 217 സിക്‌സുമായി ധോണി ഒന്നാമതും 195 സിക്‌സുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടാമതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top