തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. രാവിലെ പതിനൊന്നുമണിക്കാണ് യോഗം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ യോഗം വിലയിരുത്തും. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികളിലും സ്വീകരിക്കേണ്ട തീരുമാനങ്ങളും യോഗത്തിലുണ്ടാകും. ഡിജിപി ലോക് നാഥ് ബെഹ്റ, എഡിജിപി അനില്‍കാന്ത്, ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട എസ്പിമാരും യോഗത്തില്‍ പങ്കെടുക്കും.
ശബരിമല സ്ത്രീപ്രവേശനം: ഉന്നത പൊലീസ് യോഗം ഇന്ന്
By
October 24, 2018 10:23 am