Business

കനത്ത വില്‍പ്പന സമ്മര്‍ദം; സെന്‍സെക്‌സ് 287 പോയിന്റ് നഷ്ടം

കനത്ത വില്‍പ്പന സമ്മര്‍ദത്തില്‍ ഓഹരിവിപണി ആടിയുലഞ്ഞു. നഷ്ടത്തിലായിരുന്ന വിപണിയില്‍ സെന്‍സെക്‌സ് 287 പോയിന്റ് നഷ്ടത്തില്‍ 33,847ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 98 പോയിന്റ് താഴ്ന്ന് 10,146ലാണ് വ്യാപാരമവസാനിപ്പിച്ചത്. സണ്‍ഫാര്‍മ്മ, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, അള്‍ട്രാടെക്ക് സിമന്റ്‌സ് തുടങ്ങിയ ഓഹരികള്‍ക്ക് നിഫ്റ്റിയില്‍ കനത്ത വിലത്തകര്‍ച്ച നേരിട്ടു. മൂന്ന് മുതല്‍ അഞ്ച് ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്.

ഐടി, ഫാര്‍മ്മ, എഫ്എംസിജി മേഖലയിലെ ഓഹരികളാണ് വിലത്തകര്‍ച്ച നേരിട്ടത്.

ഏഷ്യന്‍ വിപണികളും ഇന്ന് ദുര്‍ബലമായിരുന്നു. സൗദി അമേരിക്ക നയതന്ത്ര ബന്ധത്തിലെ ഉലച്ചില്‍ ആഗോള വിപണികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യാപാര ഇടവേളകളില്‍ വിപണിയെ ഇപ്പോഴും സ്വാധീനിക്കുന്നത് ക്രൂഡ് ഓയില്‍ വിലവര്‍ധനയും രൂപയുടെ മൂല്യതകര്‍ച്ചയുമാണ്.

ബിഎസ്ഇയിലെ 1747 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1013 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഇന്ത്യ ബുള്‍സ് ഹൗസിംഗ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top