എഴുത്തുകാരനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി ഗവണ്മെന്റ് സ്ഥിരീകരിച്ചിട്ടില്ല. ടര്‍ക്കിയിലെ സൗദി എംബസിയില്‍ വച്ച് മര്‍ദനമേറ്റ് കൊല്ലപ്പെട്ട ജമാലിന്റെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയെന്നാണ് അറിയുന്നത്.
ഒക്ടോബര്‍ 2ന് കോണ്‍സുലേറ്റിനുള്ളില്‍ വധിക്കപ്പെട്ട ശേഷം 15 അംഗ കൊലയാളി സംഘത്തിന്റെ തലവനായ മഹിര് അബ്ദുള്‍ അസീസ് മുത്ബെ സൗദി കിരീടാവകാശിയുടെ ഓഫീസിലേക്ക് 4 പ്രാവശ്യം വിളിച്ചതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്റ്റാന്ബൂളിലെ സൗദി എംബസിയിലെത്തിയ ജമാല്‍ ഏഴ് മിനിട്ടിനുള്ളില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് മൃതദേഹംതുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കി. പിന്നീട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗത്യന്തരമില്ലാതെ സൗദിഅറേബ്യന്‍ ഭരണാധികാരികള്‍ ജമാലിന്റെ കൊലപാതകം സ്ഥിരീകരിച്ചത്. പക്ഷേ മൃതദേഹം എവിടെയാണെന്ന് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു മാധ്യമപ്രവര്‍ത്തകന്റെ ദുരൂഹ മരണത്തിലുപരി സൗദി എംബസിയില്‍ നടന്ന കൊടുംക്രൂരതയില്‍ പാശ്ചാത്യലോകം സൗദിക്കെതിരെ തിരിഞ്ഞത് രാജ കുടുംബത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് നാളിത് വരെ പാശ്ചാത്യ ലോകത്ത് നിന്ന് ലഭിച്ചിരുന്ന പിന്തുണ നഷ്ടമാകുമോ എന്ന് കാത്തിരുന്ന് കാണാം.