ന്യൂഡല്‍ഹി: അഴിമതിക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സി.ബി.ഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റുചെയ്ത ഡിഎസ്പിയും അറസ്റ്റിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കോടതി ഇടപെട്ട് തനിക്കെതിരായ നടപടി നിര്‍ത്തിവെക്കണമെന്ന് അസ്താന ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്റെ മുന്‍പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിന് ഉചിതമായ ബെഞ്ചിനെ അദ്ദേഹം നിര്‍ദേശിക്കും.
ഹര്‍ജികള്‍ ഉടന്‍ തന്നെ കോടതി പരിഗണിക്കും. രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തതിനു പിന്നാലെ സംഭവത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയുന്നു. ഇതുപ്രകാരം സിബിഐ മേധാവി അലോക് വര്‍മ ഇന്നലെ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയിരുന്നു.