Business

എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയത്തില്‍ 30 ശതമാനം വര്‍ധനവ്

കൊച്ചി: കൊച്ചി: എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയത്തില്‍ വര്‍ധനവ്. 29.9 ശതമാനം വര്‍ധനവു നേടാനായതായി സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധ വാര്‍ഷികത്തേക്കുള്ള സാമ്പത്തിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ 42.9 ബില്യണില്‍ നിന്ന് 55.7 ബില്യണായാണ് പുതിയ ബിസിനസ് പ്രീമിയം ഉയര്‍ന്നിട്ടുള്ളത്.

പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 142 ശതമാനവും യൂണിറ്റ് ലിങ്ക്ഡ് പദ്ധതികളിലെ പുതിയ ബിസിനസ് പ്രീമിയം 15 ശതമാനവും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. നികുതിക്കു ശേഷമുള്ള ലാഭം 12 ശതമാനം വര്‍ധിച്ച് ആറു ബില്യണിലെത്തിയതായും സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 30 ലെ കണക്കുകള്‍ പ്രകാരം കമ്പനിക്ക് രാജ്യ വ്യാപകമായി 848 ഓഫിസുകളിലായി പരിശീലനം നേടിയ 169,662 ഇന്‍ഷൂറന്‍സ് പ്രൊഫഷണലുകളാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top