Business

നഷ്ടത്തോടെ തുടക്കം

ചൊവ്വാഴ്ച കാലത്ത് ഓഹരി വ്യാപാരം നഷ്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്‌സ് 33935.88 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 10152.60ല്‍ ഓപ്പണ്‍ ചെയ്തു.

വിപണി ദുര്‍ബലമായി തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. വ്യാപാര കരാര്‍ യുദ്ധം വീണ്ടും നിര്‍ണായകമാവുന്നതും ക്രൂഡ് ഓയിലിന്റെ വിലവര്‍ദ്ധനവും അമേരിക്ക, സൗദി അറേബ്യ നയതന്ത്രബന്ധത്തിലെ ഉലച്ചിലും വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

നിഫ്റ്റിയിലെ 36 ഓളം ഓഹരികള്‍ നഷ്ടത്തിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. നിക്ഷേപകര്‍ കരുതലോടെ വേണം ഓഹരി വിപണിയില്‍ നിക്ഷേപിക്കേണ്ടതെന്ന് വിപണി വിദഗ്ദര്‍ സൂചന നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top