Business

ഓഹരി വിപണിയില്‍ നഷ്ടം

വാരാദ്യ വ്യാപാര ദിവസമായ തിങ്കളാഴ്ച ഓഹരി വിപണി ദുര്‍ബലമായി. സെന്‍സെക്‌സ് 181.25 പോയിന്റ് നഷ്ടത്തില്‍ 34134.38ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 58.30 പോയിന്റ് താഴ്ന്ന് 10245.25ലാണ് ക്ലോസ് ചെയ്തത്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, അള്‍ട്രാസിമന്റ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ക്ക് 7 മുതല്‍ 3.12 ശതമാനം വരെ നിഫ്റ്റിയില്‍ വിലയിടിഞ്ഞു. ശനിയാഴ്ച മികച്ച റിസള്‍ട്ട് പ്രഖ്യാപിച്ച എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ക്ക് 1.38 ശതമാനം വില വര്‍ദ്ധിച്ചു.

നിഫ്റ്റി എനര്‍ജി സൂചിക 2.56 താഴെയായി. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരികള്‍ക്ക് യഥാക്രമം 2.37, 4.51, 2.07 ശതമാനം വിലയിടിഞ്ഞു.

ആഗോള വിപണികള്‍ ഇന്ന് മികച്ച നിലയിലാണ് ക്ലോസ് ചെയ്തത്. ജലാല്‍ ഖഷോഗിയുടെ ജീവന്റെ പേരില്‍ സൗദിയുമായുള്ള ബന്ധവും ശതകോടികളുടെ വ്യാപാരവും ഉപേക്ഷിക്കില്ലെന്ന നിലപാടായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിക്കുക. യുഎസ് ബന്ധത്തെ ഒരുകാരണവശാലും ഖഷോഗി വധം പ്രതികൂലമായി ബാധിക്കരുതെന്നാണ് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അറേബ്യയും ആഗ്രഹിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസത്തെ വ്യാപാര ദിവസങ്ങളിലായി സെന്‍സെക്‌സില്‍ 846 പോയിന്റാണ് നഷ്ടമുണ്ടായത്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുന്ന വാര്‍ത്തയാണ് ഓഹരി വിപണിയില്‍ ആശ്വാസം പകരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top